“തിരികെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താൻ ഭയമാണ് എന്ന് അഗ്വേറോ”

ഇംഗ്ലീഷ് പ്രീമിയർ ലീഗ് തിരിച്ചുവരാാൻ ഒരുങ്ങി നിൽക്കുകയാണ്. പല ക്ലബുകളും അവരുടെ പരിശീലനം പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഫുട്ബോൾ കളത്തിലേക്ക് ഇപ്പോൾ തിരികെ വരാൻ ഭയമാണ് എന്ന് മാഞ്ചസ്റ്റർ സിറ്റി താരം അഗ്വേറോ പറഞ്ഞു. തനിക്ക് മാത്രമല്ല ഫുട്ബോൾ താരങ്ങൾ ഭൂരിഭാഗത്തിനും ഈ സമയത്ത് ഫുട്ബോൾ പുനരാരംഭിക്കുന്നതിൽ വലിയ ഭയം ഉണ്ട് എന്ന് അഗ്വേറോ പറയുന്നു.

എല്ലാവർക്കും കുടുംബവും കുട്ടികളും ഉണ്ട്. അതുകൊണ്ട് തന്നെ അവർക്ക് ഭയം ഉണ്ടാവുക സാധാരണയാണ് എന്നും അഗ്വേറോ പറയുന്നു. കൂട്ടത്തിൽ ഉള്ള ഒരാൾക്ക് രോഗം ഉണ്ട് എന്ന് അറിയുന്നതോടെ ഫുട്ബോൾ ലോകം ആകെ വിറങ്ങലിക്കും എന്നും അദ്ദേഹം പറഞ്ഞു. ഒരു വാക്സിൻ ഉടനെ കണ്ടു പിടിക്കും എന്നും ലോകം സുരക്ഷിതമാകും എന്നുമാണ് തന്റെ പ്രതീക്ഷയെന്നും അഗ്വേറോ പറഞ്ഞു.

Exit mobile version