അഗ്വേറോ രണ്ട് മാസം കൂടെ പുറത്തിരിക്കും എന്ന് ഗ്വാർഡിയോള

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോയുടെ തിരിച്ചുവരവ് വൈകും. രണ്ട് മാസത്തേക്ക് കൂടെ അഗ്വേറോ സിറ്റി ടീമിനൊപ്പം ഉണ്ടാകില്ല എന്നാണ് ഗ്വാർഡിയോള വ്യക്തമാക്കിയത്. അഗ്വേറോയുടെ പരിക്ക് ഭേദമായിട്ടില്ല എന്നും അദ്ദേഹം കൂടുതൽ സമയം എടുക്കും തിരിച്ചു വരാൻ എന്നും ഗ്വാർഡിയോള പറഞ്ഞു. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങൾ മുതൽ അഗ്വേറോ പരിക്ക് കാരണം പുറത്തിരിക്കുകയാണ്‌.

താരം ഇപ്പോൾ മുട്ടിനേറ്റ പരിക്കിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബേർൺലിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു അഗ്വേറോയ്ക്ക് പരിക്കേറ്റത്. നീണ്ട കാലമായി അഗ്വേറോയെ മുട്ടിന്റെ പരിക്ക് അലട്ടുന്നുണ്ടായിരുന്നു. അതാണ് ശസ്ത്രക്രിയ ചെയ്യാൻ താരം തീരുമാനിക്കാൻ കാരണം. അഗ്വേറോയുടെ അഭാവത്തിൽ ജീസുസ് തന്നെ ആകും ഈ സീസണിൽ സിറ്റിയുടെ ഗോൾ പ്രതീക്ഷ.