ഗോളടിയിൽ നാഴികക്കല്ല് പിന്നിട്ട് അഗ്വേറൊ

പ്രീമിയർ ലീഗിൽ ബൗൺമൗത്തിനോട് ഇരട്ട ഗോൾ നേടിയതോടെ ഗോളടിയിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറൊ. ഇന്നലെ നേടിയ ഗോളോടെ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 400 ഗോളുകൾ എന്ന ചരിത്ര നേട്ടമാണ് അഗ്വേറൊ സ്വന്തമാക്കിയത്. ഇന്നലെ നേടിയ ഇരട്ട ഗോളോടെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അഗ്വേറൊ നേടിയ ഗോളുകളുടെ എണ്ണം 235 ആയി.

31കാരനായ അഗ്വേറൊ സ്പാനിഷ് ക്ലബായ ഇൻഡിപെൻഡിനെയെന്റെക്ക് വേണ്ടി 23 ഗോളുകളും അത്ലറ്റികോ മാഡ്രിഡിന് വേണ്ടി 101 ഗോളുകളും അർജന്റീനക്ക് വേണ്ടി 41 തവണയും അഗ്വേറൊ ഗോൾ നേടിയിട്ടുണ്ട്. 2006ൽ ഇൻഡിപെൻഡിനെയെന്റെക്ക് വേണ്ടി കളിയാരംഭിച്ച അഗ്വേറൊ ആ വർഷം തന്നെ അത്ലറ്റികോ മാഡ്രിഡിൽ എത്തുകയായിരുന്നു. തുടർന്ന് 2011ലാണ് അഗ്വേറൊ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്.