Picsart 23 04 09 16 38 06 365

വീണ്ടും അബദ്ധം! ഇന്നലെ ബ്രൈറ്റണിനു പെനാൽട്ടി നൽകാത്തത് തെറ്റാണെന്ന് സമ്മതിച്ചു അധികൃതർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റഫറിമാരുടെ അബദ്ധം തുടർക്കഥയാകുന്നു. ഇന്നലെ നടന്ന ടോട്ടൻഹാം, ബ്രൈറ്റൺ മത്സരത്തിന് ഇടയിൽ മിറ്റോമയെ റൊമേറോ വീഴ്‌ത്തിയതിനു ബ്രൈറ്റണിനു പെനാൽട്ടി നൽകേണ്ടത് ആയിരുന്നു എന്നാണ് നിലവിൽ റഫറി അസോസിയേഷൻ ആയ പി.ജി.എം.ഓ.എൽ സമ്മതിച്ചത്. തുടർന്ന് ബ്രൈറ്റണിനോട് അവർ മാപ്പ് പറഞ്ഞു.

വാർ പരിശോധനക്ക് ശേഷവും തങ്ങൾക്ക് തെറ്റ് പറ്റിയത് ആയി അവർ പറഞ്ഞു. നേരത്തെ ആഴ്‌സണലിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയുള്ള ഗോൾ നിഷേധിച്ചതിനും ബ്രന്റ്ഫോർഡിന്റെ ആഴ്‌സണലിന് എതിരായ സമനില ഓഫ് സൈഡ് ഗോൾ അനുവദിച്ചതും അടക്കം നിരവധി സംഭവങ്ങൾക്ക് റഫറിമാർ ഖേദം പ്രകടിപ്പിച്ചു മാപ്പ് പറഞ്ഞിരുന്നു. ഇത് മൂന്നാം തവണയാണ് അധികൃതർ ക്ലബുകളോട് ഈ സീസണിൽ തെറ്റായ തീരുമാനത്തിന് മാപ്പ് പറയുന്നത്.

Exit mobile version