Site icon Fanport

ജോ കോൾ ചെൽസിയിൽ തിരിച്ചെത്തി

ജോ കോൾ ചെൽസിയിലേക്ക് തിരിച്ചെത്തി. ഇത്തവണ ടെക്ക്നിക്കൽ അക്കാദമി കോച്ചായാണ് ജോ കോൾ ചെൽസിയിൽ തിരിച്ചെത്തിയത്. 2019 മുതൽ ചെൽസി യുവനിര ടീമുകളുടെ ടെക്നിക്കൽ അക്കാദമി പരിശീലകനായാണ് കോൾ ചെൽസിയിൽ എത്തുന്നത്. വിവിധ പ്രായ പരിധിയിൽ ഉള്ള അക്കാദമി താരങ്ങളെ ജോ കോൾ പരിശീലിപ്പിക്കും. 2003 മുതൽ 2010 വരെ ചെൽസിയുടെ താരമായിരുന്ന കോൾ മൂന്നു തവണ പ്രീമിയർ ലീഗും രണ്ടു തവണ എഫ് എ കപ്പും ഒരു തവണ ലീഗ് കപ്പും ചെൽസിക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ താമ്പാ ബേ റൗഡീസിന്റെ താരമായിരിക്കെയാണ് കോൾ ബൂട്ടഴിക്കുന്നത്.

പരിശീലകൻ വേഷമണിയാണ് അന്നേ താത്പര്യം പ്രകടിപ്പിച്ച കോൾ തന്റെ പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തുകയായിരുന്നു. ചെൽസിക്ക് വേണ്ടി 281 മത്സരങ്ങൾ കളിച്ച ജോ കോൾ 40 ഗോളുകളും ക്ലബിന് വേണ്ടി നേടിയിട്ടുണ്ട്. ചെൽസിക്ക് പുറമെ വെസ്റ്റ് ഹാം യുണൈറ്റഡ്, ലിവർപൂൾ, ആസ്റ്റൺ വില്ല, കൗണ്ടി സിറ്റി എന്നി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി മൂന്നു ലോകകപ്പിൽ കളിച്ച താരം പത്ത് ഗോളുകളും നേടിയിട്ടുണ്ട്.

Exit mobile version