ബ്രിട്ടൻ കോടീശ്വരന് ചെൽസി വിൽക്കാൻ വിസമ്മതിച്ച്‌ അബ്രമോവിച്ച്

- Advertisement -

ചെൽസി ഫുട്‌ബോൾ ക്ലബ് വാങ്ങാനുള്ള ബ്രിട്ടനിലെ ഏറ്റവും ധനികനായ വ്യക്തിയുടെ നീക്കത്തെ തള്ളി കളഞ്ഞ് ചെൽസി ഉടമസ്ഥൻ റോമൻ അപ്രമോവിച്ച്. അബ്രമോവിച്ച് ചെൽസി വിൽക്കാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ബ്രട്ടനിലെ ഏറ്റവും ധനികനായ ജിം റാറ്റ്ക്ലിഫ് ചെൽസിയെ സമീപിച്ചത്. എന്നാൽ ചെൽസി വിൽക്കാൻ ഒരുക്കമല്ല എന്ന നിലപാടാണ് അബ്രമോവിച്ച് എടുത്തത്.

ഒരു മൾട്ടിനാഷണൽ പെട്രോകെമികൽ കമ്പനിയുടെ ഉടമസ്ഥൻ ആണ് ജിം റാറ്റ്ക്ലിഫ്. ഏകദേശം 20 ബില്യൻ പൗണ്ട് തുകയാണ് ജിം റാറ്റ്ക്ലിഫിന്റെ സ്വകര്യ സ്വത്തായി ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ഫാൻ ആയ റാറ്റ്ക്ലിഫിന് സ്റ്റാംഫോഡ് ബ്രിഡ്ജിൽ സീസണ് ടിക്കറ്റും ഉണ്ട്.

റോമൻ അബ്രമോവിച്ചിന്റെ വിസ പ്രശ്നങ്ങൾ കണക്കിലെടുത്ത് ചെൽസി പുതിയ ഹോം ഗ്രൗണ്ട് ഉണ്ടാക്കാനുള്ള പ്രവർത്തികൾ നിർത്തി വെച്ചിരുന്നു. ഈ അവസരത്തിൽ ആണ് റാറ്റ്ക്ലിഫ് ചെൽസിയെ സമീപിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement