പ്രീമിയർ ലീഗിൽ 500 വിജയങ്ങൾ തികച്ച് ലിവർപൂൾ

പ്രീമിയർ ലീഗിൽ 500 വിജയങ്ങൾ എന്ന നേട്ടം കൈവരിച്ച് ലിവർപൂൾ. ഇന്നലെ വെസ്റ്റ്ഹാമിനെതിരെ നടന്ന മത്സരത്തിൽ വിജയിച്ചതോടെയാണ് പ്രീമിയർ ലീഗിൽ 500 വിജയങ്ങൾ എന്ന കൈവരിച്ചത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ടീമായി മാറി ലിവർപൂൾ. 1001 മത്സരങ്ങളിൽ നിന്നാണ് ലിവർപൂൾ 500 വിജയങ്ങൾ സ്വന്തമാക്കിയത്. 246 മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ 255 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു. അഞ്ഞൂറ് വിജയങ്ങൾ സ്വന്തമാക്കിയ ടീമുകളിൽ പ്രീമിയർ ലീഗ് വിജയിക്കാതെ ഏക ടീമും ലിവർപൂളാണ്.

1001 മത്സരങ്ങളിൽ നിന്നും 630 മത്സരങ്ങള്‍ വിജയിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ് പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. ചെൽസി, ആഴ്‌സണൽ ടീമുകളാണ് രണ്ടും മൂന്നും സ്ഥാനത്തു നിൽക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial