Site icon Fanport

ബേർൺലിക്ക് എതിരായ മത്സരത്തിൽ മൂന്ന് പ്രധാന താരങ്ങൾ യുണൈറ്റഡ് നിരയിൽ ഉണ്ടായേക്കില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ മൂന്ന് പ്രധാന താരങ്ങൾ ഉണ്ടായേക്കില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ. ബേർൺലിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ആ മത്സരം വിജയിച്ചാൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും. മധ്യനിര താരമായ പോൾ പോഗ്ബ, ലെഫ്റ്റ് ബാക്ക് ലൂക്സ് ഷോ, സെന്റർ ബാക്ക് വിക്ടർ ലിൻഡെലോഫ് എന്നിവർ ആണ് പരിക്ക് കാരണം കഷ്ടപ്പെടുന്നത്.

മൂന്ന് പേരുടെയും പരിക്ക് സാരമുള്ളതല്ല എന്ന് ഒലെ പറയുന്നു. ഇവരെ ബേർൺലിക്ക് എതിരെ പുറത്ത് ഇരുത്തി പൂർണ്ണ ആരോഗ്യത്തോടെ ലിവർപൂളിന് എതിരായ മത്സരത്തിൽ ഇറക്കാൻ ആകും ഒലെ ഗണ്ണാർ സോൾഷ്യാർ ആലോചിക്കുന്നത്. എന്നാൽ എറിക് ബയിയുടെ പരിക്ക് സാരമുള്ളതല്ല എന്നതുകൊണ്ട് തന്നെ ബയി ബേർൺലിക്ക് എതിരെ ഇറങ്ങും.

Exit mobile version