ഗവണ്മെന്റിന് 25 മില്യൺ, താഴ്ന്ന ലീഗുകൾക്ക് 125 മില്യൺ, മാതൃകയായി പ്രീമിയർ ലീഗ്

കൊറോണ കാരണം ബ്രിട്ടൺ ആകെ വിറങ്ങലിക്കുന്ന സമയത്ത് സഹായ ഹസ്തവുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് അധികൃതർ രംഗത്ത്. ബ്രിട്ടണിലെ ആരോഗ്യ മേഖലയ്ക്ക് കൊറോണയോട് പൊരുതാൻ 25 മില്യൺ പൗണ്ട് നൽകാൻ ഇംഗ്ലീഷ് എഫ് എ തീരുമാനിച്ചു. ആരോഗ്യ വകുപ്പിനാകും ഈ തുക നൽകുക. ഇന്നലെ നടന്ന മീറ്റിംഗിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.

മത്സരങ്ങൾ നടക്കാത്തതിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായിരിക്കുന്ന ഇംഗ്ലണ്ടിലെ താഴ്ന്ന ലീഗുകൾക്ക് വേണ്ടി 125 മില്യൺ പൗണ്ട് നൽകാനും പ്രീമിയർ ലീഗ് തീരുമാനിച്ചു. ഇംഗ്ലീഷ് ഫുട്ബോൾ ലീഗിനും നാഷണൽ ലീഗുമാകും ഈ തുക ലഭിക്കുക.

Exit mobile version