3 മിനുട്ടിനിടെ രണ്ടു ഗോളടിച്ച് ബേൺലിക്ക് ജയം

ഒരു ഗോളിന് പിറകിൽ പോയതിനു ശേഷം മൂന്ന് മിനുറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ച് ബേൺലിക്ക് ജയം. വാട്ഫോർഡിനെയാണ് ബേൺലി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്.  രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്.

മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ വാട്ഫോർഡ് വലയിൽ ബേൺലി പന്ത് എത്തിച്ചെങ്കിലും ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചത് ബേൺലിക്ക് വിനയായി. തുടർന്ന് രണ്ടാം പകുതിയിൽ മികച്ചൊരു മുന്നേറ്റത്തിലൂടെ ഗോൾ നേടി വാട്ഫോർഡ് ബേൺലിയെ ഞെട്ടിച്ചു. പെരേരയാണ് വാട്ഫോർഡിന് വേണ്ടി ഗോൾ നേടിയത്.  എന്നാൽ അതികം താമസിയാതെ പകരക്കാരനായി ഇറങ്ങി 20മത്തെ സെക്കൻഡിൽ തന്നെ ഗോൾ നേടി വോക്‌സ് ബേൺലിക്ക് സമനില നേടി കൊടുത്തു.

സമനില നേടി അതികം താമസിയാതെ കോർക്കിലൂടെ രണ്ടാമത്തെ ഗോളും ബേൺലി മത്സരത്തിൽ ലീഡ് നേടി. മൂന്ന് മിനുട്ടിന്റെ വ്യത്യാസത്തിലാണ് ബേൺലിയുടെ രണ്ടു ഗോളുകളും പിറന്നത്. ബേൺലിയുടെ തുടർച്ചയായ നാലാമത്തെ വിജയമായിരുന്നു ഇന്നത്തേത്. 50 വർഷത്തിനിടെ ആദ്യമായാണ് ഇംഗ്ലീഷ് മുൻ നിര ലീഗിൽ തുടർച്ചയായി നാല് മത്സരങ്ങൾ ബേൺലി ജയിക്കുന്നത്.

32 മത്സരങ്ങളിൽ നിന്ന് 49 പോയിന്റുമായി ബേൺലി ലീഗിൽ ഏഴാം സ്ഥാനത്താണ്. തോൽവിയോടെ 22 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി വാട്ഫോർഡ് 12ആം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജയത്തോടെ പുറത്താക്കൽ ഭീഷണിയിൽ നിന്ന് കരകയറി ന്യൂ കാസിൽ
Next articleപ്രീമിയർ ലീഗ് : സമനിലയിൽ കുരുങ്ങി ടീമുകൾ