ചരിത്രം!!! 100 പോയന്റ് നേടുന്ന ആദ്യ ടീമായി മാഞ്ചസ്റ്റർ സിറ്റി

- Advertisement -

പ്രീമിയർ ലീഗ് ചരിത്രത്തിൽ 100 പോയന്റ് നേടുന്ന ആദ്യ ടീമായി മാഞ്ചസ്റ്റർ സിറ്റി. ഇന്ന് അവസാന മത്സരത്തിൽ സതാമ്പ്ടണെതിരെ 95ആം മിനുട്ടിൽ വിജയ ഗോൾ നേടിയാണ് മാഞ്ചസ്റ്റർ സിറ്റി ചരിത്രമെഴുതിയത്. 94 മിനുട്ട് വരെ ഗോൾരഹിതമായി മുന്നേറിയ മത്സരത്തിൽ ബ്രസീലിയൻ യുവതാരം ജീസുസ് അണ് വിജയ ശില്പിയായത്.

ജയത്തോടെ 100 പോയന്റ് നേടുന്ന ആദ്യ പ്രീമിയർ ലീഗ് ക്ലബായി മാഞ്ചസ്റ്റർ സിറ്റി. പെപ് ഗ്വാഡിയോളയുടെ മാനേജിങ് കരിയറിലും ആദ്യമായാണ് 100 പോയന്റ് പിറക്കുന്നത്. മാഞ്ചസ്റ്റർ സിറ്റുയുടെ സീസൺ 32 വിജയങ്ങളും നാലു സമനിലയും 2 പരാജയങ്ങളുമായാണ് അവസാനിച്ചത്. 32 വിജയങ്ങൾ എന്നതും, 106 ഗോളുകൾ അടിച്ചു എന്നതും പ്രീമിയർ ലീഗ് റെക്കോർഡാണ്. ആകെ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും മാത്രമാണ് സിറ്റിയെ ഈ സീസണിൽ പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement