10 പേരുമായി മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് ബിയെൽസയുടെ ലീഡ്സ് യുണൈറ്റഡ്

20210410 192215
- Advertisement -

ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടെ വമ്പന്മാരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെ ആണ് ലീഡ് തകർത്തത്. സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ ഗോൾ നേടിയാണ് ലീഡ്സ് യുണൈറ്റഡ് വിജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. മത്സരത്തിന്റെ പകുതിയിൽ അധികം സമയം പത്തുപേരുമായി കളിച്ചാണ് ലീഡ്സ് വിജയിച്ചത്.

മികച്ച ഫോമിൽ ഉള്ള സിറ്റിയുടെ അറ്റാക്കുകൾ സമർത്ഥമായി തടഞ്ഞ ലീഡ്സ് 43ആം മിനുട്ടിലാണ് ലീഡ് എടുത്തത്. ബാംഫോർഡിന്റെ അസിസ്റ്റിൽ നിന്ന് ഡല്ലാസ് ആണ് മനോഹരമായ ഫിനിഷിലൂടെ ഗോൾ നേടിയത്. ആ ഗോൾ നേടി അടുത്ത മിനുട്ടിൽ തന്നെ ലീഡ്സ് യുണൈറ്റഡ് ചുവപ്പ് കാർഡ് കണ്ടു. ഒരു ഹൈ ഫൂട്ട് ചാലഞ്ചിന് കൂപ്പർ ആണ് ചുവപ്പ് കണ്ടത്. ഇതോടെ ലീഡ്സ് സമ്മർദ്ദത്തിലായി. രണ്ടാം പകുതിയിൽ കളിയിലേക്ക് തിരിച്ചുവരാൻ ആഞ്ഞു ശ്രമിച്ച സിറ്റി 75ആം മിനുട്ടിൽ സമനില നേടി.

ടോറസിന്റെ വക ആയിരുന്നു സമനില ഗോൾ. പിന്നാലെ വിജയ ഗോളിനായുള്ള അന്വേഷണമായി. പക്ഷെ വിജയ ഗോൾ നേടിയത് ലീഡ ആയിരുന്നു. ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷത്തിൽ ഡലാസ് ആണ് വിജയ ഗോളും നേടിയത്. കിരീടം ഏതാണ്ട് അടുത്തുള്ള സിറ്റിക്ക് ഈ പരാജയം വലിയ ക്ഷീണം നൽകില്ല. എങ്കിലും അവർ കിരീടം ഉയർത്തുന്നത് വൈകും. ഇപ്പോഴും രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 14 പോയിന്റിന്റെ ലീഡ് സിറ്റിക്ക് ഉണ്ട്.

Advertisement