Site icon Fanport

വീണ്ടും വലിയ പരാജയവുമായി നോർവിച് സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും നോർവിച് സിറ്റിക്ക് പരാജയം. ഇന്ന് വാറ്റ്ഫോർഡ് ആണ് നോർവിചിനെ തകർത്തത്. ഒന്നിനെതിരെ മൊഇന്ന് ഗോളുകൾക്കാണ് സ്വന്തം ഹോം ഗ്രൗണ്ടിൽ നോർവിച് വീണത്. ഇരട്ട ഗോളുകളുമായി സാർ ഇന്ന് വാറ്റ്ഫോർഡിന്റെ താരമായി. ഡെന്നിസും ഇന്ന് വാറ്റ്ഫോർഡിനായി ഗോൾ നേടി. 17ആം മിനുട്ടിൽ ഡെന്നിസ് ആയിരുന്നു ലീഡ് നേടിതന്നത്. എന്നാൽ പെട്ടെന്ന് തന്നെ പുക്കിയിലൂടെ നോർവിച് സമനില നേടി. രണ്ടാം പകുതിയിലായിരുന്നു ഇസ്മയിലെ സാറിന്റെ ഗോളുകൾ. ഇത്തവണ നോർവിച് കളിച്ച അഞ്ചു മത്സരങ്ങളിലും അവർ പരാജയപ്പെട്ടു. പ്രീമിയർ ലീഗിൽ ആകട്ടെ അവർ പരിശീലകൻ ഡാനിയർ ഫർകിന്റെ കീഴിൽ ഇറങ്ങിയ അവസാന 15 മത്സരങ്ങളും പരാജയപ്പെടുകയാണ് ഉണ്ടായത്.

Exit mobile version