Site icon Fanport

റിലഗേഷൻ പോരിൽ ബേർൺലിക്ക് തിരിച്ചടി, നോർവിചിന് പ്രതീക്ഷ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റിലഗേഷൻ ഒഴിവാക്കാമെന്ന ബേർൺലിയുടെ പ്രതീക്ഷക്ക് തിരിച്ചടി. ഇന്ന് ലീഗിലെ അവസാന സ്ഥാനക്കാരായ നോർവിചിനോട് ബേർൺലി എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്‌. ഒമ്പതാം മിനുട്ടിൽ ലീസ്റ്റ് മെലൊ ആണ് നോർവിചിന് ലീഡ് നൽകിയത്‌. രണ്ടാം പകുതിയിൽ 86ആം മിനുറ്റിൽ ടീമോ പുക്കി നോർവിച് വിജയം ഉറപ്പിച്ച് രണ്ടാം ഗോൾ നേടി.

നോർവിച് ഈ വിജയത്തോടെ 21 പോയിന്റിൽ എത്തി എങ്കിലും ഇപ്പോഴും അവർ അവസാന സ്ഥാനത്താണ്. ബേർൺലി 24 പോയിന്റുമായി 18ആം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version