Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്ന മാർഷ്യലിനായി യുവന്റസ് രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ആന്റണി മാർഷ്യൽ ജനുവരിയിൽ യുവന്റസിലേക്ക് പോകാൻ സാധ്യത. ലോൺ കരാറിൽ താരത്തെ ടൂറിനിൽ എത്തിക്കാൻ ആണ് യുവന്റസ് ശ്രമിക്കുന്നത്. മാർഷ്യൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ അവസരമില്ലാതെ കഷ്ടപ്പെടുകയാണ്. ജനുവരിയിൽ ക്ലബ് വിടാൻ ശ്രമിക്കും എന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കിയിരുന്നു.

മാർഷലിന് കൂടുതൽ കളിക്കാനുള്ള സമയം ലഭിക്കണമെന്ന് അദ്ദേഹത്തിന്റെ ഏജന്റ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഈ സീസണിൽ 15 പ്രീമിയർ ലീഗ് ഗെയിമുകളിൽ രണ്ടെണ്ണത്തുൽ മാത്രം ആണ് ഫ്രഞ്ച് താരം സ്റ്റാർട്ട് ചെയ്തത്. അവസാന ആറു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഉള്ള താരമാണ് മാർഷ്യൽ.

Exit mobile version