Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് തന്റെ പ്രതീക്ഷളെക്കാൾ പിറകിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് തന്റെ കണക്കുകൂട്ടലുകളെക്കാൾ പിറകിലാണ് ഇപ്പോൾ ഉള്ളത് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. കഴിഞ്ഞ കളിയിൽ ലീഗിലെ അവസാന സ്ഥാനക്കാരായ വാറ്റ്ഫോർഡിനോടും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ഇതോടെ ലീഗിലെ ആദ്യ നാലിൽ നിന്ന് യുണൈറ്റഡ് ഒരുപാട് പിറകിൽ പോയിരിക്കുകയാണ്. ഈ സീസണിൽ ഇത്തരം തിരിച്ചടികൾ ഉണ്ടാകും എന്ന് അറിയായിരുന്നു. പക്ഷെ ഇതിപ്പോൾ താൻ പ്രതീക്ഷതിനേക്കാൾ പിറകിലാണ് യുണൈറ്റഡ് ഉള്ളത്. ഒലെ പറഞ്ഞു.

ഈ സീസണിൽ അടുത്ത സീസണിലേക്കുള്ള ടീം ഉണ്ടാക്കാൻ ആണ് താൻ ശ്രമിക്കുന്നത് എന്നും ഒലെ പറഞ്ഞു. എല്ലാ ടീമുകൾക്കെതിരെയും ആധിപത്യം സ്ഥാപിക്കൽ തന്നെയാണ് യുണൈറ്റഡിന്റെ ഉദ്ദേശം. അവിടേക്ക് യുണൈറ്റഡ് എത്തും. ഒലെ പറഞ്ഞു. ലിവർപൂളിന് ഇപ്പോഴത്തെ ലിവർപൂൾ ആകാൻ മൂന്ന് നാലു വർഷങ്ങൾ എടുത്തു എന്നത് ഓർമ്മിക്കണം എന്നും ഒലെ പറഞ്ഞു

Exit mobile version