Site icon Fanport

പോഗ്ബ തിരികെയെത്തി, മിലാനെതിരെ കളിക്കും

യൂറോപ്പ ലീഗിൽ രണ്ടാം പാദ മത്സരത്തിൽ എ സി മിലാനെ നേരിടുന്നതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് സന്തോഷ വാർത്ത. അവരുടെ പ്രധാന താരങ്ങൾ ഒക്കെ പരിക്ക് മാറി തിരികെയെത്തുകയാണ്. ദീർഘകാലമായി പരിക്കേറ്റ് പുറത്തിരിക്കുന്ന പോഗ്ബയും ഇതിൽ ഉൾപ്പെടും. പോഗ്ബ പരിക്കേറ്റ് പോയതോടെ യുണൈറ്റഡിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന മുഴുവൻ ചുമതലയും ബ്രൂണൊ ഫെർണാണ്ടസിന്റെ ചുമലിൽ ആയിരുന്നു.

പോഗ്ബ വന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എഫ് എ കപ്പിലെയും യൂറോപ്പയിലെയുൻ കിരീട പ്രതീക്ഷകൾക്ക് കരുത്തേകും. പോഗ്ബ മാത്രമല്ല വാൻ ഡെ ബീക്, കവാനി, മാർഷ്യൽ എന്നിവരും മിലാൻ മത്സരത്തിന് ഉണ്ടാകും എന്ന് ഒലെ പറഞ്ഞു. ശക്തമായ സ്ക്വാഡുമായാകും യുണൈറ്റഡ് ഇറ്റലിയിലേക്ക് പോവുക എന്നും ഒലെ പറഞ്ഞു.

Exit mobile version