പോഗ്ബ ആഴ്സണലിന് എതിരെ കളിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ ആഴ്സണലിന് എതിരെ കളിക്കും. കഴിഞ്ഞ ആഴ്ച പരിക്ക് മാറി എത്തിയ പോഗ്ബ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ യുണൈറ്റഡിനായി കളിച്ചിരുന്നു എങ്കിലും കഴിഞ്ഞ മത്സരത്തിൽ ബേർൺലിക്ക് എതിരെ കളിച്ചിരുന്നില്ല. എന്നാൽ അത് താരത്തിന് ആവശ്യമായ വിശ്രമം നൽകാൻ ആണെന്നും ആഴ്സണലിനെതിരെ പോഗ്ബ ഉണ്ടാകുമെന്നും പരിശീലകൻ ഒലെ പറഞ്ഞു.

ജനുവരി ഒന്നാം തീയതി എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചാകും ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടുന്നത്. പോഗ്ബ അന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. പോഗ്ബ ഉണ്ടാകും എങ്കിലും മറ്റൊരു മധ്യനിര താരമായ മക്ടോമിനെ ആഴ്സണലിനെതിരെ കളിക്കില്ല.

Exit mobile version