Site icon Fanport

പുതിയ കരാറിനെ കുറിച്ച് ചെൽസിയുമായി ചർച്ചകൾ ഒന്നുമില്ലെന്ന് റുഡിഗർ

ചെൽസിയിൽ പുതിയ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പുതിയ ചർച്ചകൾ ഒന്നും നടക്കുന്നില്ലെന്ന് ചെൽസി പ്രതിരോധ താരം അന്റോണിയോ റുഡിഗർ. ചെൽസിയിൽ ഈ സീസണോട് കരാർ അവസാനിക്കുന്ന താരം ഇതുവരെ ചെൽസിയിൽ പുതിയ കരാറിൽ ഒപ്പുവെച്ചിട്ടില്ല.

കഴിഞ്ഞ ജനുവരി മുതൽ താരത്തിന് മറ്റു ക്ലബ്ബുമായി കരാറിൽ ഏർപ്പെടാൻ കഴിയും. റയൽ മാഡ്രിഡ്, പി.എസ്.ജി, ബയേൺ മ്യൂണിക് ടീമുകൾ താരത്തിനെ സ്വന്തമാക്കാൻ രംഗത്തുണ്ട്. റുഡിഗറിനെ ടീമിൽ നിലനിർത്തണമെങ്കിൽ ചെൽസി പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന പ്രതിരോധ താരമായി റുഡിഗറിനെ മാറ്റേണ്ടിവരും. ഈ സീസണിൽ ചെൽസിക്ക് വേണ്ടി ഏറ്റവും കൂടുതൽ മിനുട്ടുകൾ കളിച്ച താരം കൂടിയാണ് റുഡിഗർ.

Exit mobile version