ടോട്ടൻഹാമും ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുള്ള പോരാട്ടത്തിൽ ഉണ്ടെന്ന് ചെൽസി ക്യാപ്റ്റൻ

ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായുള്ള പ്രീമിയർ ലീഗ് ടീമുകളുടെ പോരാട്ടത്തിൽ ടോട്ടൻഹാമും ഉണ്ടെന്ന് ചെൽസി ക്യാപ്റ്റൻ അസ്പിലിക്വറ്റ. ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും എതിരായി കിരീട പോരാട്ടത്തിൽ ഉണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ടോട്ടൻഹാം കഴിഞ്ഞ മൂന്ന് മത്സരത്തിൽ ജയിച്ചിരുന്നില്ല. ഇതോടെയാണ് ടോട്ടൻഹാമും ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടത്തിൽ ഉണ്ടെന്ന് ചെൽസി ക്യാപ്റ്റൻ പറഞ്ഞത്. ചാമ്പ്യൻസ് ലീഗ് യോഗ്യത തങ്ങളുടെ കയ്യിൽ തന്നെ ആണെന്നും എനിയുള്ള 10 മത്സരം മികച്ച പ്രകടനം പുറത്തെടുത്ത് യോഗ്യത നേടുകയാണ് ലക്ഷ്യമെന്നും ചെൽസി കൂട്ടിച്ചേർത്തു.

ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ഏകദേശം ചാമ്പ്യൻസ് യോഗ്യത ഉറപ്പിച്ച പോലെയാണ്. അത് കൊണ്ട് തന്നെ ബാക്കിയുള്ള രണ്ടു സ്ഥാനങ്ങൾക്ക് വേണ്ടി കടുത്ത മത്സരമാണ് നടക്കുന്നത്. ടോട്ടൻഹാമിനെയും ചെൽസിയെയും കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായുള്ള പോരാട്ടത്തിലുണ്ട്. നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ മൂന്ന് പോയിന്റ് മുൻപിലാണ് ടോട്ടൻഹാം. എന്നാൽ ഒരു മത്സരം കുറവ് കളിച്ച ചെൽസി അടുത്ത മത്സരം ജയിക്കുകയാണെങ്കിൽ ടോട്ടൻഹാമിന്‌ രണ്ടു പോയിന്റ് പിറകിലെത്തും.

Exit mobile version