Site icon Fanport

ഗാരി കാഹിൽ ക്രിസ്റ്റൽ പാലസ് വിട്ടു

മുൻ ചെൽസി താരം ഗാരി കാഹിൽ ക്രിസ്റ്റൽ പാലസ് വിട്ടു. ക്ലബ്ബിൽ 2 വർഷം കളിച്ചതിന് ശേഷമാണ് ഗാരി കാഹിൽ ക്രിസ്റ്റൽ പാലസിനോട് വിട പറഞ്ഞത്. നേരത്തെ 2019ൽ ചെൽസിയിൽ കരാർ അവസാനിച്ചതിന് ശേഷമാണ് ഗാരി കാഹിൽ ക്രിസ്റ്റൽ പാലസിൽ എത്തുന്നത്. ക്രിസ്റ്റൽ പാലസിന് വേണ്ടി 47 മത്സരങ്ങൾ ഗാരി കാഹിൽ കളിച്ചിട്ടുണ്ട്.

ക്രിസ്റ്റൽ പാലസിൽ കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ഗാരി കാഹിലിന്റെ കരാർ അവസാനിച്ചിരുന്നു. തുടർന്ന് ക്രിസ്റ്റൽ പാലസിൽ പുതിയ കരാറിനായി താരവും ക്ലബും തമ്മിൽ ചർച്ചകൾ നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. തുടർന്നാണ് താരം ക്രിസ്റ്റൽ പാലസ് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ക്രിസ്റ്റൽ പാലസിൽ പുതിയ പരിശീലകനായി എത്തിയ പാട്രിക് വിയേര ചെൽസിയിൽ നിന്ന് മാർക്ക് ഗുഹിയെയും ലിയോണിൽ നിന്ന് യോകീം ആൻഡേഴ്സണെയും പ്രതിരോധ നിരയിലേക്ക് സ്വന്തമാക്കിയിരുന്നു.

Exit mobile version