ടാമി അബ്രഹാമിനെതിരായ വംശീയ അധിക്ഷേപത്തെ വിമർശിച്ച് ഫ്രാങ്ക് ലാമ്പാർഡ്

Photo:Getty Images

ചെൽസി ഫോർവേഡ് ടാമി അബ്രഹാമിനെതിരെയുള്ള വംശീയ അധിക്ഷേപത്തെ വിമർശിച്ച് ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പാർഡ് രംഗത്ത്. കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെ നടന്ന സൂപ്പർ കപ്പ് മത്സരത്തിൽ നിർണായക പെനാൽറ്റിയെടുത്ത ടാമി അബ്രഹാം അത് നഷ്ട്ടപെടുത്തിയിരുന്നു. ഇതോടെ സൂപ്പർ കപ്പിൽ ലിവർപൂൾ ജേതാക്കളായിരുന്നു. തുടർന്നാണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വംശീയ അധിക്ഷേ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

താരങ്ങൾക്കെതിരെയുള്ള വംശീയ അധിക്ഷേപം തടയാൻ സോഷ്യൽ മീഡിയ അധികാരികൾ രംഗത്ത് വരണമെന്നും ഫ്രാങ്ക് ലാമ്പാർഡ് പറഞ്ഞു. ക്ലബ് എല്ലാ തലത്തിലും ഇങ്ങനെയുള്ള വംശീയ അധിക്ഷേപത്തെ തടയാൻ ശ്രമിക്കുമ്പോൾ ഇങ്ങനെ സംഭവങ്ങൾ ഉണ്ടാവുന്നത് നിരാശാജനകമാണെന്നും ചെൽസി പരിശീലകൻ പറഞ്ഞു.  ഈ വിഷയങ്ങളെ കുറിച്ച് താൻ ടാമി അബ്രഹാമുമായി സംസാരിച്ചിരുന്നെന്നും ടാമി ഇത്തരത്തിലുള്ള സാഹചര്യങ്ങൾ മറികടക്കുമെന്നും ഫ്രാങ്ക് ലാമ്പാർഡ് പറഞ്ഞു.

Previous articleതന്റെ പഴയ ക്ലബിനെ നേരിടാൻ ടിം ക്രൂൽ,സീസണിലെ ആദ്യ ജയം തേടി പെല്ലഗ്രിനി
Next articleവാട്‍ളിംഗും വാലറ്റവും പൊരുതി, ലങ്കയ്ക്ക് വിജയിക്കുവാന്‍ 268 റണ്‍സ്