“റൊണാൾഡോയെ തിരിച്ച് കൊണ്ടുവന്നത് ഗുണം ചെയ്തില്ല, ഗോളിനപ്പുറം സംഭാവന ചെയ്യുന്ന താരങ്ങളെ ആണ് വേണ്ടത്” – റൂണി

ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ കൊണ്ട് വന്നത് ടീമിന് കാര്യമായി ഗുണം ചെയ്തില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി. റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ അടക്കം നിർണായക ഗോൾ നേടിയിട്ടുണ്ട്. സ്പർസിനെതിരെ ഹാട്രിക്കും നേടിയിട്ടുണ്ട്. എല്ലാം ശരി തന്നെ. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ യുവതാരങ്ങളെ ആണ് സ്വന്തമാക്കേണ്ടത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹത്തിന്റെ ഇരുപതുകളിൽ ഉണ്ടായിരുന്ന താരമല്ല ഇപ്പോൾ. ഫുട്ബോളിൽ ഇങ്ങനെ സംഭവിക്കുന്ന സ്വാഭാവികമാണ്. റൂണി പറഞ്ഞു. ഗോളുകൾ റൊണാൾഡോ നേടുന്നുണ്ട്. എന്നാൽ ഗോളിനപ്പുറം മത്സരത്തിലെ ബാക്കി നിമിഷങ്ങളിലും ടീമിനെ സഹായിക്കാൻ ആകുന്ന താരങ്ങളാണ് ക്ലബിന് വേണ്ടത്. റൂണി പറഞ്ഞു.