“മാഞ്ചസ്റ്റർ സിറ്റിയുടെ മികവ് ഇംഗ്ലണ്ടിലെ ഒരു ഇതിഹാസ ടീമിനും ഉണ്ടായിരുന്നില്ല” – ഗ്വാർഡിയോള

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയോട് ഒപ്പം നിക്കാൻ ഇംഗ്ലണ്ടിലെ ഒരു ഇതിഹാസ ടീമിനും ആകില്ല എന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള. ഇന്നലെ ലീഗ് കപ്പ് കിരീടം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ഗ്വാർഡിയോള. ഇംഗ്ലണ്ടിലെ അവസാന ഒമ്പത് കിരീടങ്ങളിൽ എട്ടും നേടിയത് മാഞ്ചസ്റ്റർ സിറ്റിയാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു ക്ലബിനും അത്തരം ഒരു റെക്കോർഡ് ഉണ്ടാകില്ല. ആർക്കും ഈ സിറ്റി ടീമിന് ആ കാര്യത്തിൽ വെല്ലുവിളി ഉയർത്താൻ ആകില്ല എന്നും ഗ്വാർഡിയോള പറഞ്ഞു.

1980കളിലെ ലിവർപൂൾ ടീമിനോ ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനോ പോലും ഒമ്പതിൽ എട്ടു കിരീടം നേടാൻ ആയിരുന്നില്ല എന്നും ഗ്വാർഡിയോള ഓർമ്മിപ്പിച്ചു. ഈ ടീം കൂടുതൽ പ്രശംസ അർഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ പ്രീമിയർ ലീഗ് കിരീടം നേടാൻ ഇനി ആവില്ല എന്നും. ലിവർപൂൾ ഇത്തവണ ലീഗിൽ അത്ര ഗംഭീരമായിരുന്നു എന്നുൻ ഗ്വാർഡിയോള കൂട്ടിച്ചേർത്തു.

Advertisement