മാഞ്ചസ്റ്റർ സിറ്റിയിൽ 21 പേർക്ക് കൊറോണ വൈറസ് ബാധ

പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലെ 21 പേർക്ക് കൊറോണ വൈറസ് ബാധ. 14 ബാക്ക് റൂം സ്റ്റാഫിനും 7 താരങ്ങൾക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപെ ഗ്വാർഡിയോളയും കൊറോണ പോസിറ്റീവ് ആണ്. എഫ്.സികപ്പിൽ മാഞ്ചസ്റ്റർ സിറ്റി സ്വിണ്ടനെ നേരിടാനിരിക്കെയാണ് മാഞ്ചസ്റ്റർ സിറ്റി ക്യാമ്പിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. നാളെയാണ് മാഞ്ചസ്റ്റർ സിറ്റിയും സ്വിണ്ടനും തമ്മിലുള്ള എഫ്.എ കപ്പ് മത്സരം.

എന്നാൽ മാഞ്ചസ്റ്റർ സിറ്റി ടീമിൽ വൈറസ് ബാധ ഉണ്ടെങ്കിലും എഫ്.എ കപ്പ് മത്സരം നേരത്തെ തീരുമാനിച്ച പ്രകാരം നടക്കുമെന്നാണ് കരുതപ്പെടുന്നത്. പെപ് ഗ്വാർഡിയോളയുടെ അഭാവത്തിൽ സഹ പരിശീലകൻ റോഡോൾഫോ ബോറൽ ആവും സ്വിണ്ടനെതിരെ ടീമിനെ പരിശീലിപ്പിക്കുക. എഫ്.എ കപ്പിന് ശേഷമുള്ള പ്രീമിയർ ലീഗിൽ ചെൽസിയാണ് സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.