ബ്രൂസ് ബക്ക് ചെൽസി ചെയർമാൻ സ്ഥാനം ഒഴിയും

ചെൽസി ചെയർമാൻബ്രൂസ് ബക്ക് ഈ മാസം അവസാനത്തോടെ സ്ഥാനം ഒഴിയും. 2003 മുതൽ ബ്രൂസ് ബക്ക് ചെൽസി ചെയർമാൻ സ്ഥാനത്തുണ്ട്. ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിയുമെങ്കിലും ബക്ക് ക്ലബ്ബിന്റെ സീനിയർ ഉപദേഷ്ട്ടാവായി തുടരും എന്നും ക്ലബ് അറിയിച്ചിട്ടുണ്ട്.

ഉടമയായിരുന്ന റോമൻ അബ്രമോവിച്ച് ചെൽസി വിറ്റതിന് പിന്നാലെയാണ് ബ്രൂസ് ബക്ക് ചെൽസി ചെയർമാൻ സ്ഥാനം ഒഴിയുന്നത്. ടോഡ് ബോഹ്‍ലിയാണ് അബ്രമോവിച്ചിൽ നിന്ന് ചെൽസിയെ സ്വന്തമാക്കിയത്. റോമൻ അബ്രമോവിച്ച് യുഗത്തിൽ ചെൽസി കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ ബ്രൂസ് ബക്ക് ചെൽസിയുടെ തലപ്പത്ത് ഉണ്ടായിരുന്നു. ഈ കാലയളവിൽ ചെൽസി 18 കിരീടങ്ങളാണ് സ്വന്തമാക്കിയത്.