പ്രീമിയർ ലീഗിൽ കൊറോണ ടെസ്റ്റുകൾ കർശനമാക്കുന്നു

Skysports Premier League Coronavirus 5007095

കൊറോണ വൈറസിന്റെ ഭീഷണി തടയുന്നതായി പ്രീമിയർ ലീഗ് കർശനമായ പുതിയ നടപടികളിലേക്ക് പോകുന്നു‌. ഇതിന്റെ ഭാഗമായി ഇനി പ്രീമിയർ ലീഗ് കളിക്കാരും സ്റ്റാഫും അവരുടെ ക്ലബ്ബിന്റെ പരിശീലന ഗ്രൗണ്ടിൽ പ്രവേശിക്കുമ്പോഴെല്ലാം കൊറോണ ടെസ്റ്റ് നടത്തണം. കാറിൽ വെച്ച് തന്നെ ടെസ്റ്റ് ചെയ്യാൻ ആണ് തീരുമാനം.

ചൊവ്വാഴ്ച ബ്രെന്റ്ഫോർഡിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരത്തിനും കഴിഞ്ഞ ഞായറാഴ്ച ബ്രൈറ്റനിലേക്കുള്ള ടോട്ടൻഹാമിന്റെ യാത്രയു. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മാറ്റിവച്ചതാണ് പുതിയ പ്രോട്ടോക്കോളുകൾ സെറ്റ് ചെയ്യാൻ കാരണം. യുണൈറ്റഡ്, ടോട്ടൻഹാം, ബ്രൈറ്റൺ, ലെസ്റ്റർ, നോർവിച്ച്, ആസ്റ്റൺ വില്ല എന്നി ക്ലബുകൾ എല്ലാം കൊറോണ കാരണം ഇപ്പോൾ പ്രതിസന്ധിയിലാണ്.

Previous articleഹാട്രിക്ക് ഗ്നാബ്രി, അഞ്ച് ഗോൾ ജയവുമായി ബയേൺ മ്യൂണിക്ക്
Next articleസെവൻസ് സീസണിലെ ആദ്യ ടൂർണമെന്റിന്റെ ഫിക്സ്ചർ എത്തി