പ്രീമിയർ ലീഗിലെ ഫിക്സ്ചറുകൾക്കെതിരെ വിമർശനവുമായി ലിവർപൂൾ പ്രതിരോധ താരം

- Advertisement -

പ്രീമിയർ ലീഗിലെ തുടർച്ചയായുള്ള ഫിക്സ്ചറുകൾക്കെതിരെ കടുത്ത വിമർശനവുമായി ലിവർപൂൾ പ്രതിരോധ താരം അലക്സാണ്ടർ അർണോൾഡ്. പ്രീമിയർ ലീഗിൽ ഫിക്സ്ചറുകൾ ഇടുമ്പോൾ സാമാന്യ ബുദ്ധിപോലും പരിഗണിക്കുന്നില്ലെന്നും ലിവർപൂൾ പ്രതിരോധ താരം പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്റയോട് പരാജയപ്പെട്ട് മൂന്ന് ദിവസം കഴിഞ്ഞതിന് പിന്നാലെ ലിവർപൂൾ ഇന്ന് പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങുന്നുണ്ട്.

ഇതാണ് ലിവർപൂൾ പ്രതിരോധ താരത്തെ പ്രീമിയർ ലീഗ് ഫിക്സ്ചറുകൾക്കെതിരെ വിമർശനം ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. നേരത്തെ ലിവർപൂൾ പരിശീലകൻ ക്ളോപ്പും അടുത്തടുത്തുള്ള മത്സരങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മത്സരങ്ങൾക്കിടയിൽ താരങ്ങൾക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നില്ലെന്നും ഇത് പരിക്ക് വരാനുള്ള സാധ്യത കൂട്ടുമെന്നും ലിവർപൂൾ പ്രതിരോധ താരം പറഞ്ഞു.

കൊറോണ വൈറസ് ബാധയെ തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചതിന് ശേഷം സീസൺ പുനരാരംഭിച്ചപ്പോൾ വലിയ ഇടവേളകൾ ലഭിച്ചില്ലെന്നും വെറും 2 ആഴ്ചത്തെ പ്രീ സീസൺ വെച്ച് ലോകത്തിലെ ഏറ്റവും മികച്ച ലീഗിലേക്ക് മടങ്ങിവരുകയെന്നത് എളുപ്പമല്ലെന്നും അർണോൾഡ് പറഞ്ഞു.

Advertisement