ചെന്നൈയിന് പുതിയ പരിശീലകൻ, പ്രീമിയർ ലീഗ് പരിശീലകനായ ഓവൻ കോയിൽ എത്തി

- Advertisement -

ഐ എസ് എൽ ക്ലബായ ചെന്നൈയിൻ എഫ് സി തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. അയർലണ്ട് പരിശീലകനായ ഓവൻ കോയ്ല് ആണ് ചെന്നൈയിന്റെ ചുമതലയേറ്റിരിക്കുന്നത്. മുൻ പരിശീലകനായ ഗ്രിഗറി കഴിഞ്ഞ ദിവസം സ്ഥാനം ഒഴിഞ്ഞിരുന്നു. ആ ഒഴിവിലേക്കാണ് ഓവൻ എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടക്കം ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് ഓവൻ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോൾട്ടൻ വാണ്ടറേഴ്സ്, ബേർൺലി തുടങ്ങിയ ക്ലബുകളെ ആയിരുന്നു മുമ്പ് അദ്ദേഹം പരിശീലിപ്പിച്ചത്. വീഗൻ അത്ലറ്റിക്ക്, ബ്ലാക്ക് ബേൺ റോവേഴ്സ് എന്നീ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്. ബോൾട്ടൺ പരിശീലകനായിരിക്കെ ക്ലബിനെ എഫ് എ കപ്പ് സെമി ഫൈനൽ വരെ എത്തിക്കാൻ ഓവനായിരുന്നു. മുമ്പ് ഫുട്ബോൾ താരമെന്ന രീതിയിലും മികച്ച കരിയർ ഓവൻ കോയ്ലിനുണ്ട്. ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബുകൾക്കും നോർതേൺ അയർലണ്ട് ടീമിനായും അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്.

Advertisement