ചിൽവെൽ ദീർഘകാലം പുറത്തിരുന്നേക്കും, ശസ്ത്രക്രിയ വേണ്ടിവരും എന്ന് സൂചന

Newfile 1

ചെൽസിയുടെ ലെഫ്റ്റ് ബാക്ക് ആയ ബെൻ ചില്വെൽ ദീർഘകാലം പുറത്തിരുന്നേക്കും. കാൽമുട്ടിന് പരിക്കേറ്റ ചില്വവെലിന് എസിഎൽ ഇഞ്ച്വറി സംഭവിച്ചതായി തോമസ് ടുഷൽ ഇന്നലെ സ്ഥിരീകരിച്ചു. ബെൻ ചിൽവെല്ലിന് ശസ്ത്രക്രിയ നേരിടേണ്ടി വന്നേക്കാം എന്നും അദ്ദേഹം പറഞ്ഞു. പരിക്കിൽ താരത്തിന് രക്ഷപ്പെടാം ശസ്ത്രക്രിയ ആവശ്യമുണ്ടോ എന്ന് അടുത്ത ആറാഴ്ചയ്ക്കുള്ളിൽ ചെൽസി തീരുമാനിക്കും.

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ 4-0ന് വിജയിച്ച മത്സരത്തിനിടെയാണ് ചിൽവെല്ലിന് പരിക്കേറ്റത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോൾ ആണ് താരം പരിക്കേറ്റു പോകുന്നത്. ആസ്പിലികേറ്റയോ അലോൺസോയോ ആകും ചിൽവെലിന് ഇനി പകരക്കാരനാവുക. നാളെ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരം ഉൾപ്പെടെ വലിയ മത്സരങ്ങൾ ചില്വെലിന് നഷ്ടമാകും.

Previous articleസന്തോഷ് ട്രോഫി, ഗോവയ്ക്ക് വൻ വിജയം
Next articleഇന്ന് കൊൽക്കത്തൻ ഡാർബിയുടെ ആവേശം