“ഒലെ താരങ്ങളുടെ സമ്മർദ്ദം കൂടെ ഏറ്റെടുക്കുന്നു”

20210324 121637
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരമാണ് ലൂക് ഷോ. തന്റെ ഫോമിനു കാരണം പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ ആണ് എന്ന് ലൂക് ഷോ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു വലിയ ക്ലബിൽ കളിക്കുമ്പോൾ വലിയ സമ്മർദ്ദങ്ങൾ തന്നെയാണ് നേരിടേണ്ടി വരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആ സമ്മർദ്ദങ്ങൾ നേരിടുന്ന സമയത്ത് തനിക്ക് ആത്മവിശ്വാസം ഒട്ടും ഇല്ലായിരുന്നു എന്ന് ലൂക് ഷോ പറഞ്ഞു.

എന്നാൽ ഒലെ ഗണ്ണാർ സോൾഷ്യാർ തന്നെ നന്നായി മാനേജ് ചെയ്തു. അദ്ദേഹം തനിക്ക് ആത്മവിശ്വാസം തിരികെ നൽകി. താൻ കളി ആസ്വദിക്കാൻ തുടങ്ങി. ഇതാണ് തന്റെ ഫോമിനു കാരണം എന്ന് ഷോ പറഞ്ഞു. ഒലെ മികച്ച പരിശീലകനാണ്. അദ്ദേഹം താരങ്ങളുടെ സമ്മർദ്ദം കൂടെ ഏറ്റെടുക്കുന്നു. പലപ്പോഴും നമ്മൾ താരങ്ങളാണ് ഗ്രൗണ്ടിൽ നിരാശപ്പെടുത്തുന്നത്. എങ്കിലും അദ്ദേഹം ആണ് എല്ലാ കുറ്റവും ഏൽക്കുന്നത് എന്നും ഷോ പറഞ്ഞു.

Advertisement