
വെസ്റ്റ് ബ്രോമിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ബൗണ്മൗതിന് എതിരെ നിർണായക മത്സരം. ഏറെ പഴി കേട്ട തോൽവിക്ക് ശേഷം ഉയിർത്തെഴുന്നേൽപ്പ് നടത്താനാകും റെഡ് ഡെവിൾസിന്റെ ശ്രമം. ബൗണ്മൗത് പരമാവധി നില മെച്ചപ്പെടുത്താൻ ആവും ഇറങ്ങുക. നിലവിൽ 11 ആം സ്ഥാനത്താണ് അവർ.
സ്വന്തം മൈതാനത്ത് ഇറങ്ങുന്നതിന്റെ ആത്മവിശ്വാസം ബൗണ്മൗത്തിന് ഉണ്ടാകും. പക്ഷെ ജൂനിയർ സ്റ്റാനിസ്ലാസ്, ആദം സ്മിത്ത് എന്നിവരുടെ അഭാവത്തിൽ ശക്തതരായ യുണൈറ്റഡിന് വെല്ലുവിളി ഉയർത്തുക അവർക്ക് പ്രയാസകരമാവും. യുണൈറ്റഡ് നിരയിൽ വെസ്റ്റ് ബ്രോമിനോട് തോറ്റ ടീമിൽ നിന്ന് കാര്യമായ മാറ്റം ഉണ്ടാകും. മോശം പ്രകടനം നടത്തിയ താരങ്ങളെ മൗറീഞ്ഞോ ഇത്തവണ ബെഞ്ചിൽ ഇരുത്തിയേക്കും.
കിരീടം ശത്രുക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് അടിയറവ് വച്ചെങ്കിലും രണ്ടാം സ്ഥാനം ലിവർപൂളിന് കൈവിടാതിരിക്കാനാവും ഇനി മൗറീഞ്ഞോയുടെ ശ്രമം. ഇരു ടീമുകളും ഇപ്പോൾ കേവലം ഒരു പോയിന്റ് മാത്രമാണ് വിത്യാസം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial