ആസ്റ്റൺ വില്ല ബേർൺലി മത്സരവും മാറ്റിവെച്ചു

പ്രീമിയർ ലീഗിൽ ഒരു മത്സരം കൂടെ കൊറോണ കാരണം മാറ്റിവെച്ചു. ഇന്ന് ആസ്റ്റൺ വില്ലയും ബേർൺലിയും തമ്മിലുള്ള വിലാപാർക്കിലെ മത്സരമാണ് മാറ്റിവെച്ചത്. സ്ക്വാഡിലെ പോസിറ്റീവ് കേസുകൾ കാരണമാണ് പ്രീമിയർ ലീഗ് മത്സരം മാറ്റുവെക്കാൻ തീരുമാനിച്ചത്. ഒരു ടീമിനെ ഫീൽഡ് ചെയ്യാൻ മതിയായ കളിക്കാർ ക്ലബ്ബിൽ ഇല്ലാത്തതിന്റെ ഫലമായി ബോർഡ് ആസ്റ്റൺ വില്ലയുടെ അഭ്യർത്ഥന അംഗീകരിക്കുക ആയിരുന്നു. ഇതോടെ ഈ മാച്ച് വീക്കിലെ ആറ് മത്സരങ്ങൾ ആണ് മാറ്റിവെക്കപ്പെട്ടത്. ബാക്കി നാലു മത്സരങ്ങൾ മാറ്റമില്ലാതെ നടക്കും എന്ന് പ്രീമിയർ ലീഗ് അറിയിച്ചു.