“ആഴ്സണലിനെതിരെ ലുകാകുവും കാന്റെയും കളിക്കും”

ആഴ്‌സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ കഴിഞ്ഞ ദിവസം ടീമിൽ എത്തിയ ലുകാകു കളിക്കുമെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷം ക്വറന്റൈനിൽ കഴിയുന്ന ലുകാകു നാളെ പരിശീലനത്തിന് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ക്ലബ് റെക്കോർഡ് തുകയായ 97.5 മില്യൺ പൗണ്ട് നൽകിയാണ് ഇന്റർ മിലാനിൽ നിന്ന് ലുകാകുവിനെ ചെൽസി ടീമിൽ എത്തിച്ചത്.

കൂടാതെ സൂപ്പർ കപ്പ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തിരുന്ന മിഡ്ഫീൽഡർ എൻഗോളോ കാന്റെയും ടീമിൽ തിരിച്ചെത്തുമെന്ന് ചെൽസി പരിശീലകൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചെൽസിയുടെ ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ പരിക്ക് മൂലം കാന്റെ കളിച്ചിരുന്നില്ല. അതെ സമയം കഴിഞ്ഞ ആഴ്ച കൊറോണ പോസിറ്റീവ് ആയ മിഡ്ഫീൽഡർ റൂബൻ ലോഫ്റ്റസ് ചീക് ആഴ്‌സണലിനെതിരായ മത്സരത്തിന് ഉണ്ടാവില്ലെന്നും ടൂഹൽ വ്യക്തമാക്കി.

Previous articleവീണ്ടും മുട്ടിനു ശസ്ത്രക്രിയ വേണ്ടി വരും, റോജർ ഫെഡറർ മാസങ്ങളോളം പുറത്ത്
Next article18 മാസങ്ങൾക്ക് ശേഷം ഓസിൽ ഗോളടിച്ചു