അരങ്ങേറ്റത്തിൽ ഗോളുമായി നുനോ, ആഴ്സണലിന് സമനില

20210717 222739

പ്രീസീസണിലെ രണ്ടാം മത്സരത്തിലും ആഴ്സണലിന് വിജയമില്ല. ഇന്ന് സ്റ്റീവൻ ജെറാഡിന്റെ റേഞ്ചേഴ്സിനെ നേരിട്ട ആഴ്സണൽ സമനിലയുമായി കളി അവസാനിപ്പിച്ചു. 2-2 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. ആഴ്സണലിനായി അരങ്ങേറ്റം നടത്തിയ പുതിയ സൈനിംഗ് നുനോ ടവേരസ് ഗോളുമായി കളിയിലെ താരമായി. ഇന്ന് തുടക്കത്തിൽ 14ആം മിനുട്ടിൽ ബാലൊഗണിലൂടെ റേഞ്ചെഴ്സ് ആണ് ലീഡ് എടുത്തത്.

23ആം മിനുട്ടിൽ മികച്ച ഫിനിഷിലൂടെ നുനോ ടവാരെസിന് ആ ഗോൾ മടക്കാൻ ആയി. സ്കോട്ടിഷ് ചാമ്പ്യന്മാർ രണ്ടാം പകുതിയിൽ വീണ്ടും ലീഡ് എടുത്തു. 75ആം മിനുട്ടിൽ ഇറ്റന്റെ വകയായിരുന്നു ഗോൾ. 83ആം മിനുട്ടിൽ എങ്കെറ്റയുടെ ഗോളിൽ ആഴ്സണൽ വീണ്ടും സമനില പിടിച്ചു. ആദ്യ പ്രീസീസൺ മത്സരത്തിൽ ആഴ്സണൽ ഹിബർനൈനോട് പരാജയപ്പെട്ടിരുന്നു. ഇനി ജൂലൈ 26ന് ഇന്റർ മിലാനുമായാണ് ആഴ്സണലിന്റെ അടുത്ത മത്സരം.