പ്രീമിയർ ലീഗ് കിരീടം ഉയർത്തി ചെൽസി യുവനിര

- Advertisement -

പ്രീമിയർ ലീഗ് അണ്ടർ 18 നാഷണൽ കിരീടം ചെൽസിക്ക്. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെൽസി വിജയം ഉറപ്പിച്ചത്. ചെൽസി യൂത്ത് ടീമിന്റെ സീസണിലെ നാലാമത്തെ കിരീടമായിരുന്നു ഇത്. ബില്ലി ഗിൽമൗർ ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയതോടെ അവസാന 15 മിനുട്ടു 10പേരുമായാണ് ചെൽസി മത്സരം പൂർത്തിയാക്കിയത്.

ചെൽസിക്ക് വേണ്ടി സ്റ്റെർലിങ്, താരിഖ് ലാംപ്റ്റി, ബില്ലി ഗിൽമൗർ എന്നിവരാണ് ഗോളുകൾ നേടിയത്. അണ്ടർ 18 പ്രീമിയർ ലീഗ് സൗത്തേൺ കിരീടം,  അണ്ടർ 18 പ്രീമിയർ ലീഗ് കപ്പ്, എഫ് എ യൂത്ത് കപ്പ് കിരീടം എന്നിവയും ഈ സീസണിൽ ചെൽസി യൂത്ത് ടീം നേടിയിരുന്നു. യുവേഫ യൂത്ത് ലീഗ് കിരീടം മാത്രമാണ് ചെൽസിക്ക് ഈ സീസണിൽ നഷ്ടമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement