പ്രീമിയർ ലീഗ് ക്ലബും ഇന്ത്യൻ ക്ലബുമായി ഒരു കൂട്ടുകെട്ട് കൂടെ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സതാമ്പ്ടൺ ഇന്ത്യൻ ക്ലബായ താനെ സിറ്റിയുമായി കൂട്ടുകെട്ടിൽ ഒപ്പുവെച്ചു. അക്കാദമി രംഗങ്ങളിൽ സഹായിക്കാൻ ആണ് ഇരു ക്ലബുകളും തമ്മിൽ കരാർ ഒപ്പുവെച്ചത്. ഇന്ത്യയിലെ സൗതാമ്പ്ടൺ ക്ലബിന്റെ ആദ്യ പങ്കാളിത്തം ആണ് ഇത്‌. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ താനെ സിറ്റിയുടെ വികസന ലക്ഷ്യങ്ങളെ സതാംപ്ടൺ എഫ്‌സിയുടെ പിന്തുണയ്ക്കും.

യുവ ഫുട്ബോൾ കളിക്കാരെ അവരുടെ പൂർണ്ണമായ കഴിവിലേക്ക് എത്തിക്കാൻ അവരെ പ്രാപ്തരാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനും സൗതാമ്പ്ടൺ സഹായിക്കും.

താനെ സിറ്റി എഫ്‌സി സ്റ്റാഫിനും കളിക്കാർക്കും രക്ഷിതാക്കൾക്കും സതാംപ്‌ടൺ എഫ്‌സിയുടെ കോച്ചും പ്ലെയർ ഡെവലപ്‌മെന്റ് പ്രോഗ്രാമുമായി ഇടപഴകാനുള്ള നിരവധി അവസരങ്ങൾ ഈ പങ്കാളിത്തത്തിലൂടെ ഒരുങ്ങും. സതാംപ്ടൺ എഫ്‌സി അക്കാദമി സ്റ്റാഫ് ഓരോ വർഷവും താനെ സന്ദർശിക്കുകയും, പരിശീലകരോടും കളിക്കാരോടും ഒപ്പം പ്രവർത്തിക്കുകയും ചെയ്തു.

Exit mobile version