Site icon Fanport

പ്രീസീസൺ, മാഞ്ചസ്റ്റർ യുണൈറ്റഡ് യുവനിരക്ക് തോൽവി

ഇന്ന് അമേരിക്കയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവനിരക്ക് പരാജയം. വ്രെക്സ് ഹാമിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1ന്റെ പരാജയമാണ് നേരിട്ടത്. യുണൈറ്റഡിന്റെ സീനിയർ താരങ്ങൾ ആരും ഈ പ്രീസീസൺ മത്സരത്തിനായി യാത്ര ചെയ്തിരുന്നില്ല. അണ്ടർ 23 ടീമാണ് കളത്തിൽ ഇറങ്ങിയത്. ഒപ്പം ജോണി എവാൻസും ഉണ്ടായിരുന്നു.

മാഞ്ചസ്റ്റർ 23 07 26 10 52 58 377

മത്സരത്തിന്റെ ആദ്യ പകുതിയിൽ എലിയൊറ്റ് ലീയും ആരോൺ ഹെയ്ഡനും ഗോൾ നേടിയതോടെ വ്രെക്സ്ഹാം 2-0ന് മുന്നിൽ എത്തി. ആദ്യ പകുതിയുടെ അവസാനം മാർക് ജുറാദോയിലൂടെ യുണൈറ്റഡ് ഒരു ഗോൾ മടക്കി. 47ആം മിനുട്ടിൽ ഗോറെ ചുവപ്പ് കണ്ടതോടെ യുണൈറ്റഡ് പത്തു പേരായി ചുരുങ്ങി.

69ആം മിനുട്ടിൽ സാം ഡെൽബി കൂടെ ഗോൾ നേടിയതോടെ വ്രെക്ഹാമിന്റെ വിജയം പൂർത്തിയായി. യുണൈറ്റഡിന്റെ സീനിയർ താരങ്ങൾ നാളെ പുലർച്ചെ നടക്കുന്ന റയൽ മാഡ്രിഡിന് എതിരായ മത്സരത്തിൽ കളത്തിൽ ഇറങ്ങും.

Exit mobile version