ഡെൽഹി ഡൈനാമോസിന്റെ പ്രതീക് ചൗധരി ജംഷദ്പൂരിൽ

- Advertisement -

മലയാളികൾക്ക് പരിചിതനായ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രതീക് ചൗധരിയെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിനൊപ്പം ഉണ്ടായിരുന്ന ഡിഫൻഡറുമായി ഇന്നാണ് ജംഷദ്പൂർ കരാറിൽ എത്തിയത്. ജൻഷദ്പൂർ കോച്ച് സ്റ്റീവ് കോപ്പലിനു അസിസ്റ്റന്റ് കോഛ് ഇഷ്ഫാകിനും കീഴിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചിട്ടുള്ള താരമാണ് പ്രതീക്.

ഡിഫൻസിൽ എല്ലാ പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. 30 ലക്ഷത്തിനാണ് ഡ്രാഫ്റ്റിൽ പ്രതീകിനെ ഡെൽഹി കഴിഞ്ഞ തവണ സ്വന്തമാക്കിയിരുന്നത്. മോഹൻ ബഗാനു വേണ്ടിയും മുംബൈ എഫ് സിയിലും താരം മുമ്പ് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement