Ustreds

റാവിസ് പ്രതിധ്വനി 7s, പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് തയ്യാര്‍

റാവിസ് പ്രതിധ്വനി 7sന്റെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് തയ്യാര്‍. രണ്ടാം ഘട്ട ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്നലെ സമാപിച്ചതോടെ 16 ടീമുകള്‍ നോക്ക്ഔട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ യുഎസ്ടി റെഡ്, റണ്ണേഴ്സപ്പായ ഇന്‍ഫോസിസ് ഓറഞ്ച് എന്നിവര്‍ക്കൊപ്പം ആര്‍എം ബ്ലാക്ക്, പോളസ് യുണൈറ്റഡ് എഫ്സി, ക്വസ്റ്റ് പര്‍പ്പിള്‍, ടാറ്റ എല്‍ക്സി, ഇന്‍ഫോസിസ് ഗ്രീന്‍, സൺടെക്, അലയന്‍സ് മാവെറിക്സ്, സഫിന്‍ എഫ്സി, ക്വസ്റ്റ് യെല്ലോ, സോഷ്യസ് എഫ്സി, യുഎസ്ടി ബ്ലൂ, ക്യുബര്‍സ്റ്റ് റെഡ്സ്, എന്‍വെസ്റ്റ്നെറ്റ് എഫ്സി, ടിസിഎസ് മൈത്രി എന്നിവരാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

ജൂലൈ 8ന് ആണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങള്‍ ജൂലൈ 9ന് നടക്കും. ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിൽ നിന്ന് 95 ടീമുകളെ രണ്ട് ഫേസുകളിലായി തിരിച്ച് ആണ് ടൂര്‍ണ്ണമെന്റ് നടത്തി വരുന്നത്.

ആദ്യ ഫേസിൽ നിന്ന് 17 ടീമുകള്‍ക്ക് രണ്ടാം ഫേസിലേക്ക് യോഗ്യത നൽകി.  കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്റെ ബലത്തിൽ സീഡിംഗ് ലഭിച്ച 15 ടീമുകള്‍ക്കൊപ്പം ഈ യോഗ്യത നേടിയ ടീമുകളെ എട്ട് ഗ്രൂപ്പുകളിലായി  തിരിച്ചാണ് ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ഘട്ടം നടത്തിയത്.

Exit mobile version