പ്രദ്ധ്യും റെഡ്ഡി ഡെമ്പോ ക്ലബിന്റെ സി ഇ ഒ ആകും

ഗോവൻ ക്ലബായ ഡെമ്പോ എസ് സി പ്രദ്ധും റെഡ്ഡിയെ ക്ലബിന്റെ സി ഇ ഒ ആയി നിയമിച്ചു. മുൻ ഇന്ത്യൻ താരമായ പ്രദ്ധ്യും റെഡ്ഡി ജൂൺ തുടക്കം ആകും ക്ലബിന്റെ ചുമതല ഏറ്റെടുക്കുക. മുമ്പ് പൂനെ സിറ്റിയുടെ ഐ എസ് എല്ലിലെ താൽക്കാലിക പരിശീലകനായി പ്രദ്ധ്യും പ്രവർത്തിച്ചിട്ടുണ്ട്. പൂനെ സിറ്റിയിൽ സഹ പരിശീലകന്റെ വേഷത്തിലും ടെക്നിക്കൽ ഡയറക്ടറായും പ്രവർത്തിച്ചുട്ടുള്ള ആളാണ് പ്രദ്ധ്യും റെഡ്ഡി.

ബെംഗളൂരു എഫ് സിയിലും മൂന്ന് സീസണോളം സഹ പരിശീലകൻ ആയിരുന്നു‌. ഡി എസ് കെ ശിവജിയൻസ്, ഷില്ലോങ് ലജോങ് എന്നീ ക്ലബുകളുടെ മുഖ്യ പരിശീലകനും ആയിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിൽ പഴയതു പോലെ ഡെമ്പോ സജീവമാകാൻ ഉദ്ദേശിക്കുന്നു എന്ന അഭ്യൂഹങ്ങൾക്ക് പിറകെയാണ് പ്രദ്ധ്യുമിന്റെ നിയമനം.

Exit mobile version