ഫിഫ U-20 വേള്‍ഡ് കപ്പ് ഇന്ന് മൂന്ന് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍

- Advertisement -

ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഫിഫ U-20 വേള്‍ഡ് കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇന്ന് മൂന്ന് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30യ്ക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ഉറുഗ്വായ് – സൗദി അറേബ്യയെ നേരിടും. രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് കോസ്റ്റാറിക്കയെ നേരിടും. വൈകുന്നേരം 4.30യ്ക്കാണ് മത്സരം. മൂന്നാം മത്സരത്തില്‍ സാംബിയ-ജര്‍മ്മനി ടീമുകള്‍ ഏറ്റുമുട്ടും.

ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ വെനേസ്വേല ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എക്സ്ട്രാ ടൈമിലാണ് വെനേസ്വേലയുടെ യാംഗല്‍ ഹെരേര വിജയ ഗോള്‍ കണ്ടെത്തിയത്. ആതിഥേയരായ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് പോര്‍ച്യുഗല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

Advertisement