പോർച്ചുഗലിൽ ഇന്ന് ടൈട്ടിൽ ഡിസൈഡർ

- Advertisement -

പോർച്ചുഗൽ പ്രീമിയറ ലിഗയിൽ ഇ‌ന്ന് കിരീടം തീരുമാനിക്കപ്പെടുന്ന മത്സരമാണ്. ഒന്നാം സ്ഥാനക്കാരായ ബെനിഫിക്കയും രണ്ടാം സ്ഥാനക്കാരായ പോർട്ടോയും നേർക്കുനേർ വരികയാണ് ഇന്ന്. ബെൻഫിക്കയുടെ ഹോമിൽ വെച്ചാണ് മത്സരം. ഈ മത്സരം കഴിഞ്ഞാൽ ലീഗിൽ വെറും നാല് മത്സരങ്ങൾ മാത്രമെ ലീഗിൽ അവശേഷിക്കുന്നുള്ളൂ.

ഒന്നാം സ്ഥാനത്തുള്ള ബെൻഫിക്കയ്ക്ക് 29 മത്സരങ്ങളിൽ 74 പോയന്റും, പിറകിലുള്ള പോർട്ടോയ്ക്ക് 29 മത്സരങ്ങളിൽ 73 പോയന്റുമാണുള്ളത്. ലീഗിൽ ആദ്യം പോർട്ടോയുടെ ഹോമിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു. ഇന്ന് വിജയിക്കുന്നവർ കിരീടം ഉയർത്തുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ കരുതുന്നത്. ബെൻഫികയ്ക്ക് ഇനി സ്പോർടിംഗിനെയും നേരിടാനുണ്ട് എന്നതു കൊണ്ട് ഒരു സമനില നേടിയാലും പോർട്ടോയ്ക്ക് കിരീട പ്രതീക്ഷയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement