റൊണാൾഡോയും സംഘവും ലോകകപ്പ് കളിക്കും

- Advertisement -

പ്ലേ ഓഫ് സാധ്യതകളുടെ ഭീഷണി മറികടന്ന് ക്രിസ്ത്യാനോ റൊണാൾഡോയും സംഘവും റഷ്യയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു. സ്വിറ്റ്സർലന്റിനെ തകർത്താണ് പോർച്ചുഗൽ ലോകകപ്പ് യോഗ്യത നേടിയത്.  ഗ്രൂപ്പിൽ രണ്ടാമതായ സ്വിസ് ടീമിന് ഇനി റഷ്യയിലേക്ക് യോഗ്യത നേടാൻ  പ്ലേ ഓഫ് മത്സരം എന്ന കടമ്പ മറികടക്കണം.

ജയം അനിവാര്യമായ മത്സരത്തിൽ വ്യക്തമായ ഗെയിം പ്ലാനുമായാണ് പോർച്ചുഗൽ ഇറങ്ങിയത്. ആന്ദ്രെ സിൽവയും ക്രിസ്ത്യാനോ റൊണാൾഡോയും ആക്രമണ ചുമതല വഹിച്ചപ്പോൾ ബെർനാടോ സിൽവയും ജാവോ മോടിഞ്ഞോയും ഇരുവർക്കും മികച്ച പിന്തുണ നൽകി. ലിസ്ബണിൽ സ്വന്തം കാണികൾക്ക് മുൻപിൽ ആദ്യ പകുതിയിൽ ഏതാനും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ ഗോളിനായി അവർക്ക് 41 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. സ്വിസ് സെൻട്രൽ ഡിഫൻഡർ യോഹാൻ ജൗരോയുടെ സെൽഫ് ഗോളാണ് പോർച്ചുഗലിനെ മുന്നിൽ എത്തിച്ചത്.

രണ്ടാം പകുതിയിൽ കൂടുതൽ അച്ചടക്കത്തോടെ മികച്ച ഫുട്ബാൾ പുറത്തെടുത്ത പോർച്ചുഗൽ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും സ്വിസ് ടീമിനെ ആധിപത്യം നേടാൻ സമ്മതിച്ചില്ല. 57 ആം മിനുട്ടിൽ ബെർനാടോ സിൽവയുടെ പാസ്സ് വലയിലാക്കി ആന്ദ്രെ സിൽവ പോർച്ചുഗലിന്റെ ലീഡ് രണ്ടാക്കി. പിന്നീട് 79 ആം മിനുട്ടിൽ ലീഡ് മൂന്നാം ഗോൾ നേടാനുള്ള അവസരം ക്രിസ്റ്റാനോക്ക് മുതലാക്കാനായില്ല. പിന്നീട് അധികം പരിക്കില്ലാതെ
മത്സരം പൂർത്തിയാക്കിയ പോർച്ചുഗൽ 2018 ഇൽ റഷ്യയിൽ തങ്ങളുടെ സാനിധ്യം ഉറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement