യുവേഫയുടെ ഫുട്ബോൾ അഡ്വൈസറായി പോർച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ

- Advertisement -

യുവേഫയുടെ പുതിയ ഫുട്ബോൾ അഡ്വൈസറും അംബാസിഡറുമായി പോർച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ നിയമിതനായി. 44 കാരനായ മുൻ ബാലൻ ഡി’ഓർ ജേതാവിനെ യുവേഫ പ്രസിഡണ്ട് അലക്‌സാണ്ടർ സെഫറിനാണ്‌ യുവേഫയുടെ ഫുട്ബോൾ ഡിവിഷനിലേക്കെത്തിച്ചത്. ഇരുപത് വർഷത്തോളം നീണ്ടു നിന്ന കരിയർ 2009 ലാണ് ഫിഗോ അവസാനിപ്പിച്ചത്. റിയലിനും ഇന്ററിനും ബാഴ്‌സയ്ക്കും വേണ്ടി കളിച്ച ഫിഗോ എട്ടു ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട്.

ജർമ്മൻ വുമൺസ് ഫുട്ബോൾ ഇതിഹാസമായ നദിൻ കേസ്സലേർക്കും മുൻ സെർബിയൻ താരവും സീരി എ സൂപ്പർ സ്റ്റാറുമായ സ്റ്റാൻവിക്കിനുമൊപ്പം ആയിരിക്കും യുവേഫയുടെ ഫുട്ബോൾ വിങ്ങിൽ പ്രവർത്തിക്കുക. ഫൊട്ബാളിൽ നിന്നും വിരമിച്ചെങ്കിലും ഫുട്ബോൾ മാനേജ്‌മെന്റിലും പൊളിറ്റിക്സിലും സജീവ സാന്നിധ്യമായിരുന്നു ഫിഗോ. ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാൻ താത്പര്യം ഫിഗോ പ്രകടിപ്പിച്ചിരുന്നെങ്കിലും മത്സരത്തിന് തുടക്കത്തിൽ തന്നെ പിന്മാറിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement