Site icon Fanport

മരുന്നടി വിവാദത്തിൽ പോർട്ടോ, മരെഗയ്ക്കെതിരെ ഗുരുതര ആരോപങ്ങൾ

പോർച്ചുഗീസ് ടീമായ പോർട്ടോയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ. മരുന്നടി വിവാദത്തിലാണ് പോർട്ടോ ഇപ്പോളുള്ളത്. പോർട്ടോയുടെ ടോപ്പ് സ്‌കോറർ ആയ മൂസ മരെഗയ്ക്കെതിരെ ഗുരുതര ആരോപങ്ങൾ ആണിപ്പോൾ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. തുടയ്ക്ക് പരിക്കേറ്റ മൂസ മരെഗ ഏപ്രിൽ വരെ കാലത്തിനു പുറത്തിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ താരം ബെൻഫിക്കയ്ക്ക് എതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്ന് അറിയിച്ചതിനെ തുടർന്നാണ് വിവാദം കൊഴുത്തത്.

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സ്‌ട്രൈക്കറുടെ പെട്ടന്നുള്ള തിരിച്ചുവരവിനെ തുടർന്ന് പോർച്ചുഗീസ് എഫ്എ ആന്റി ഡോപ്പിംഗ് ഏജൻസികൾ ടെസ്റ്റുകൾ നടത്തി എന്നാണ്. മാലി ക്യാപ്റ്റൻ വിദേശത്താണ് ചികിത്സ നടത്തിയതെന്നും ഇത് പ്രോട്ടോക്കോൾ പരിശോധനയാണെന്നും പോർട്ടോ അധികൃതർ പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ റോമായാണ് പോർട്ടോയുടെ എതിരാളികൾ.

Exit mobile version