
പോർച്ചുഗൽ പ്രീമിയറ ലീഗ് കിരീടം പോർട്ടോയ്ക്ക്. ഇന്നലെ കിരീടപോരാട്ടത്തിൽ തങ്ങൾക്കൊപ്പമുണ്ടായിരുന്ന ബെൻഫികയും സ്പോർട്ടിംഗും പരസ്പരം പോരിനിറങ്ങിയപ്പോൾ പിറന്ന സമനിലയാണ് പോർട്ടോയ്ക്ക് കിരീടം ഉറപ്പിച്ചു കൊടുത്ത. ഇനി ബെൻഫികയ്ക്കും സ്പോർടിങിനും പോർട്ടോയ്ക്ക് ഒപ്പം എത്താനാവില്ല. ഒരു റൗണ്ട് മത്സരം മാത്രം ശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള ബെൻഫികയെക്കാൾ 4 പോയന്റിന്റെ ലീഡായി പോർട്ടോയ്ക്ക്.
അവസാന നാലു വർഷവും ബെൻഫിക ആയിരുന്നു പോർച്ചുഗലിലെ ചാമ്പ്യന്മാർ. രണ്ടാഴ്ച മുമ്പ് നടന്ന മത്സരത്തിൽ ഇഞ്ച്വറി ടൈം ഗോളോടെ പോർട്ടോ ബെൻഫികയെ തോൽപ്പിച്ചിരുന്നു. ആ ജയമാണ് കിരീട നേട്ടത്തിന് പ്രധാന കാരണമായത്. ലീഗിലെ ഇത്തവണ 26 വിജയങ്ങളും 4 സമനിലയും വെറും രണ്ട് പരാജയവുമാണ് പോർട്ടോയുടെ സമ്പാദ്യം. പോർട്ടോയുടെ 28ആം ലീഗ് കിരീടം കൂടിയാണിത്. 36 കിരീടമുള്ള ബെൻഫിക ഇനിയും ഒരുപാട് മുന്നിലാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial