ബെൻഫികയ്ക്കെതിരെ 90ആം മിനുട്ട് റോക്കറ്റ് ഗോളിൽ പോർട്ടൊ, ലീഗിൽ ഒന്നാമത്

പോർച്ചുഗലിലെ കിരീട പോരാട്ടം വൻ ട്വിസ്റ്റ് തന്നെയാണ് ഇന്നലെ എടുത്തത്. ഇന്നലെ വരെ ഒന്നാം സ്ഥാനക്കാരായിരുന്ന ബെൻഫിക്ക സ്വന്തം ഗ്രൗണ്ടിൽ പരാജയപ്പെട്ട് ആ ഒന്നാം സ്ഥാനം പോർട്ടോയ്ക്ക് കൊടുത്തിരിക്കുകയാണ്. അതും വെറും നാലു മത്സരങ്ങൾ മാത്രം ലീഗിൽ ശേഷിക്കുമ്പോൾ. ഇന്നലെ നടന്ന ക്ലാസിക്കോയിൽ ഒരു 90ആം മിനുട്ട് ക്രാക്കറാണ് ബെൻഫിക്കയുടെ കഥ കഴിച്ചത്.

ഹെക്ടർ ഹെരേരയാണ് ആയിരക്കണക്കിന് വരുന്ന ബെൻഫിക്കാ ആരാധകരെ നിശബ്ദരാക്കിക്കൊണ്ട് 91ആം മിനുട്ടിൽ ബോക്സിനു പുറത്തു നിന്ന് വിജയഗോൾ നേടിയത്. ജയത്തോടെ 76 പോയന്റായ പോർട്ടോ 74 പോയന്റുള്ള ബെൻഫിക്കയെ രണ്ടാമതാക്കി. ഇനിയുള്ള നാലു മത്സരങ്ങളിൽ താരമ്യേന എളുപ്പമുള്ള ഫിക്സ്ചർ പോർട്ടോയ്ക്കാണ് എന്നിരിക്കെ ബെൻഫിക്കയ്ക്ക് കിരീടത്തിൽ മുത്തമിടൽ ഇനി കഷ്ടമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമൊണാക്കോയെ ഏഴു ഗോളിന് നിലംപരിശാക്കി ഫ്രഞ്ച് ലീഗ് കിരീടത്തിൽ പി എസ് ജിയുടെ ഏഴാം മുത്തം
Next articleറഷ്യ കാണുമോ സ്ലാൾട്ടനെ?