ഇന്ത്യയ്ക്ക് അണ്ടർ 20 ഫിഫാ ലോകകപ്പ് ഇല്ല

- Advertisement -

2019 ഫിഫാ അണ്ടർ 20 ലോകകപ്പിന് വേദിയാകാം എന്നുള്ള ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് അവസാനം. ഇന്നലെ കൊളംബിയയിൽ നടന്ന ഫിഫാ യോഗത്തിനൊടുവിൽ ലോകകപ്പ് വേദിയായി പോളണ്ടിനെ പ്രഖ്യാപിച്ചു. പോളണ്ടാകും അണ്ടർ 20 ലോകകപ്പിന് അടുത്ത വർഷം വേദിയാവുക.

ഇന്ത്യ മാത്രമായിരുന്നു പോളണ്ടല്ലാതെ ലോകകപ്പിന് വേദിയാകാൻ അപേക്ഷ നൽകിയത്. അണ്ടർ 17 ലോകകപ്പ് ഭംഗിയായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യയുടെ ഈ നീക്കം. എന്നാൽ കഴിഞ്ഞ അണ്ടർ 20 ലോകകപ്പ് നടന്നത് ഏഷ്യയിൽ ആയതിനാലും അടുത്ത ലോകകപ്പ് നടക്കുക ജൂണിൽ ആയതിനാലും പോളണ്ടിന് പരിഗണന ലഭിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement