“പോഗ്ബക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനായി ഇരിക്കാൻ ആകില്ല”

പോൾ പോഗ്ബയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോവാനായി ഇരിക്കാൻ ആകില്ല എന്ന് ഫ്രഞ്ച് പരിശീലകൻ ദെഷാംസ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ പോഗ്ബയ്ക്ക് കളിക്കാൻ കിട്ടുന്ന സമയമോ കളിക്കുന്ന രീതിയോ അദ്ദേഹം നടത്തുന്ന പ്രകടനമോ ഒക്കെ എടുത്താൽ പോഗ്ബയ്ക്ക് സന്തോഷിക്കാവുന്ന സാഹചര്യമല്ല മാഞ്ചസ്റ്റർ യുണൈററ്റഡിൽ ഉള്ളത് എന്ന് ദെഷാംസ് പറയുന്നു‌.

പോഗ്ബയ്ക്ക് ഈ സീസൺ തുടക്കം അത്ര നല്ലതല്ല. പരിക്കും ഒപ്പം കോവിഡും ഒക്കെ ആയി വിഷമകരമായ തുടക്കമാണ് പോഗ്ബക്ക് ലഭിച്ചിരിക്കുന്നത്. ദെഷാംസ് പറഞ്ഞു. പക്ഷെ ഫ്രാൻസിൽ അത്തരം യാതൊരു പ്രശ്നവും പോഗ്ബയ്ക്ക് ഉണ്ടാകില്ല എന്നും തന്റെ കീഴിൽ കളിക്കുമ്പോൾ താരം എന്നും സന്തോഷവാനായിരിക്കും എന്നും ഫ്രഞ്ച് ദേശീയ ടീം പരിശീലകൻ പറഞ്ഞു.

Exit mobile version